24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Kerala

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു

സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​ന്നെ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം. ഇ​​​ത്ത​​​രം പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് കൈ​​​പ്പ​​​റ്റ് ര​​​സീ​​​ത് ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ പ​​​രാ​​​തി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​ന്നെ നേ​​​രി​​​ട്ട് കേ​​​ൾ​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഗൗ​​​ര​​​വ​​​മു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി എ​​​ഫ്ഐ​​​ആ​​​ർ ഫ​​​യ​​​ൽ ചെ​​​യ്യ​​​ണം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​റോ ഡി​​​വൈ​​​എ​​​സ്പി​​​യോ നി​​​രീ​​​ക്ഷി​​​ക്ക​​​ണം.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ൽ​​​കു​​​ന്ന ഡ്യൂ​​​ട്ടി അ​​​വ​​​രു​​​ടെ നോ​​​ട്ട്ബു​​​ക്കി​​​ൽ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​ക​​​ണം. പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി സ്റ്റേ​​​ഷ​​​നി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​വ​​​ർ മ​​​ദ്യ​​​മോ ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളോ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രെ ഉ​​​ട​​​ൻ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കി നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

ഓ​​​രോ സ്റ്റേ​​​ഷ​​​നി​​​ലും ക്രൈം ​​​കേ​​​സു​​​ക​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​വ​​​രു​​​ടെ​​​യും രാ​​​ത്രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ​​​യും പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​ത് സ​​​ബ് ഡി​​​വി​​​ഷ​​​ൻ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് അ​​​റി​​​വു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​രും ക​​​സ്റ്റ​​​ഡി​​​യി​​​ൽ ഇ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി ക​​​ഴി​​​യും. രാഷ്‌ട്രീയം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത നി​​​യ​​​ന്ത്രി​​​ക്ക​​​ണം സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സ്വ​​​കാ​​​ര്യ അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​വും ഫോ​​​ണ്‍ ന​​​ന്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.പ​​​രാ​​​തി​​​യു​​​മാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ സ്റ്റേ​​​ഷ​​​ന​​​റി സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

Related posts

സൗജന്യ കിറ്റ്; പാക്ക് ചെയ്യാൻ നൽകിയത് 16.03 കോടി രൂപ.

Aswathi Kottiyoor

ദാദാ സാഹേബ് ഫാൽകേ അവാർഡ് നടൻ രജനികാന്തിന്…………

Aswathi Kottiyoor

ഇന്ന്‌ ഉത്രാടപ്പാച്ചിൽ :ഓണത്തിരക്കിലലിഞ്ഞ്‌ നാടും നഗരവും.

Aswathi Kottiyoor
WordPress Image Lightbox