സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനു വേണ്ടിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കും. ജൂലൈ 14 രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഉപവാസം. വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്താണ് ഗവർണർ ഉപവാസം അവസാനിപ്പിക്കുക.കേരള ചരിത്രത്തിൽ ആദ്യമായാണു ഗവർണർ ഉപവാസം അനുഷ്ഠിക്കുന്നത്. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ ജില്ലകൾതോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.
previous post