പേരാവൂര്‍:വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിംയൂത്ത്‌ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.ഷഫീഖ് സി പി യുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.പേരാവൂര്‍ താലൂക്കാശുപത്രിയെ തകര്‍ക്കാനുള്ള ഗൂഢശ്രമം പൊതുജനം തിരിച്ചറിയുക,പേരാവൂര്‍ താലൂക്കാശുപത്രിയിലെ ഡോ: ഷഫീര്‍ബാബുവിനെ സ്ഥലം മാറ്റുന്നതിനെതിരെയും,പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ഉണ്ടായിരുന്ന തസ്തിക ഇല്ലായ്മ ചെയ്തവര്‍ക്കെതിരെയും,സ്വകാര്യ ആശുപത്രിയെ സംരക്ഷിക്കുന്നതിനായി പേരാവൂര്‍ താലൂക്കാശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെയും,കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിലെ അപാകത പരിഹരിക്കുക,കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ആശുപത്രി ജീവനക്കാരുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ്ട് നില്‍പ്പ് സമരം നടത്തിയത്.
യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ് മുഖ്യ പ്രഭാഷണം നടത്തി.ഷംസീര്‍ സി കെ ,ഷമീല്‍ കെ സി, സാദത്ത് കെ ,ഷാഹിസ് കൊട്ടംചുരം, സജീര്‍ സി ,അമീന്‍സത്താര്‍ എന്നിവര്‍ സംസാരിച്ചു.കരീം പി വി ,മൂസ്സ വി കെ എന്നിവര്‍ നേതൃത്വം നല്കി