22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കല്‍പന, സുനിത ഇപ്പോള്‍ സിരിഷ; ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.
Kerala

കല്‍പന, സുനിത ഇപ്പോള്‍ സിരിഷ; ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.

എയ്റോനോട്ടിക്കൽ എഞ്ചിനീയർ സിരിഷ ബാൻഡ്ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ.

ഇന്ത്യൻസമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടർന്ന് നേരത്തേ നിശ്ചയിച്ചതിൽനിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.8.55-ന് പേടകം വാഹിനിയിൽനിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തിൽനിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.34-കാരിയായ ബാൻഡ്ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. യുഎസിലെ ഹൂസ്റ്റണിലാണ് വളർന്നത്. റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സിരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്.

കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്നഇന്ത്യൻ വംശജയായി മാറി ഇതോടെ സിരിഷ. വിങ് കമാൻഡർ രാകേഷ് ശർമ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യൻ പൗരൻ. 1984-ൽ സോവിയറ്റ് ഇന്റർകോസ്മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശർമ ബഹിരാകാശം തൊട്ടത്.

സിരിഷ ബാൻഡ്ല തന്റെ നാലാം വയസിലാണ് യുഎസിലെത്തിയത്. 2011-ൽ പാർഡ്യൂ സർവകലാശാലയിലെ എയ്റോനോട്ടിക് ആൻഡ് ആസ്ട്രോനോട്ടിക്സിൽ നിന്ന് സയൻസ് ബിരുദം നേടി. 2015-ൽ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.നാസയിൽ ബഹിരകാശ യാത്രികയാകാൻ ബാൻഡ്ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം തുടർന്ന് പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. ഇതിനിടെ പാർഡ്യൂ സർവകലാശാലയിൽ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസർ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടർന്നാണ് റിച്ചാർഡ് ബ്രാൻസണിനൊപ്പം ചേർന്ന് ഈ നേട്ടം കൈവരിച്ചത്.

Related posts

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

Aswathi Kottiyoor

നിയന്ത്രണങ്ങളോടെ നാളെ കര്‍ക്കിടക വാവ്

Aswathi Kottiyoor

എ​രു​മേ​ലി​യി​ൽ അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor
WordPress Image Lightbox