26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
Kerala

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച (12.07.2021) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 13 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളതീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് . കടൽക്ഷോഭം രൂക്ഷമാകുമെന്നതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം പ്രദേശവാസികൾ മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കമമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

Related posts

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: 73 ശതമാനം കേസുകളിലും പ്രതികൾക്ക് ശിക്ഷ.

Aswathi Kottiyoor

ചികിത്സാ സഹായഫണ്ട് കൈമാറി

Aswathi Kottiyoor

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox