24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
Kerala

ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്തൻകോട് നിന്നും ശേഖരിച്ച സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകൾ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാൾക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Related posts

റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു

Aswathi Kottiyoor

മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox