എടൂർ : വനിതാ ശിശുക്ഷേമ വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കണ്ണൂർ യൂണിറ്റും ചേർന്ന് നടപ്പാക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചൈൽഡ് പദ്ധതി യിൽ ആറളം പഞ്ചായത്തിലെ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളും വെളിമാനം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളും തെരഞ്ഞെടുത്തു. കൂട്ടികളുടെ മാനസികമായ വിഷയങ്ങൾ പഠിച്ച് പരിഹാരം കാണുകയും പഠനത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നതാണ് പദ്ധതി. സ്കൂളുകളിലെ കോർ ടീം അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഗൂഗിൾ മീറ്റിലൂടെ നടന്നു. ജില്ലാ വിദ്യാഭ്യസ ഓഫീസർ എ.പി. അംബിക ഉദ്ഘാടനം ചെയ്യ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.വി.രജിഷ അധ്യക്ഷത വഹിച്ചു .
ലീഗൽ കം പ്രബേഷൻ ഓഫീസർ പി. പി. പ്രനിൽ, ഒആർസി പ്രോജക്ട് അസിസ്റ്റന്റ് ടി.പി. ഷെമിജ, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപിക എൻ. സുലോചന , വെളിമാനം സ്കൂൾ മുഖ്യാധ്യാപിക കുട്ടിയമ്മ, ആറളം ഫാം സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ബി. ഉത്തമൻ , സ്കൂൾ കൗൺസിലർ ഷീന തുടങ്ങിയവർ പ്രസംഗിച്ചു.