35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി
Kerala

സംസ്ഥാനത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി

ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ ക​രു​ത്താ​ർ​ജി​ച്ചു. കോ​ട്ട​യ​ത്താ​ണു ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്- 15 സെ​ന്‍റി​മീ​റ്റ​ർ. ചൊ​വ്വാ​ഴ്ച വ​രെ കാ​ല​വ​ർ​ഷം അ​തി​ശ​ക്ത​മാ​യി തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​തീ​വ്ര മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നാ​ളെ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തു പോ​ക​രു​തെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ: പ​ന്നി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു വി​ല​ക്ക്

Aswathi Kottiyoor

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍

Aswathi Kottiyoor

കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

Aswathi Kottiyoor
WordPress Image Lightbox