24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍
Kerala

ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹകരണവുമുണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആദ്യമായി വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് രോഗകാരിയായ വൈറസ് എത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 19 സാമ്പിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. ഇതിൽ 15 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 14 പേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്നാണ് ജോലിസ്ഥലത്തേക്ക് എത്തുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് രോഗനിർണയം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ സജ്ജമാക്കും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, കോഴിക്കോട് മെഡിക്കൽ കോളേജ്, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴ എന്നിവിടങ്ങളിലാകും സിക്ക പരിശോധന സംവിധാനങ്ങൾ ഒരുക്കുക.കോവിഡ് വ്യാപനം മൂലം നിരവധി സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് കൊതുകുകൾ പെരുകാൻ ഇടയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ ആളുകൾക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഗർഭിണികൾക്ക് രോഗം വന്നാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കാമെന്നതിനാൽ ഇനിമുതൽ ലക്ഷണങ്ങളുമായി എത്തുന്ന ഗർഭിണികൾക്ക് സിക്ക രോഗനിർണയ പരിശോധനയുമുണ്ടാകും.

രോഗം നിർണയിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിരവധി ആളുകളിൽ സിക്കരോഗ ലക്ഷണളായ ചെങ്കണ്ണ്, പനി, ത്വക്കുകളിൽ ചുവന്ന പാട് എന്നീ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ പനിയുമായി എത്തിയ ആളുകൾക്ക് ഡെങ്കിയാണെന്ന സംശയത്തിലാണ് ചികിത്സ നൽകിയത്. എന്നാൽ രക്ത പരിശോധനയിൽ ഡെങ്കി വൈറസ് ബാധ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് പുണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചത്. ഇതോടെയാണ് സിക്കയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

Related posts

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor

പൊലീസ് സ‍്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞവർ അറസ്‌റ്റിൽ; വീട്ടിൽ നടത്തിയ തെരച്ചിലിൽ പ്രകോപിതരായി

Aswathi Kottiyoor

റെയിൽവേഭൂമിക്ക്‌ വില നൽകേണ്ട ; ഭൂമിക്ക്‌ കണക്കാക്കിയത്‌ 975 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox