ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിൽ റിമാന്റിലായ പാലുകാച്ചി സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ പി.എസ് രതീഷ്നെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ്
ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളെ കൂത്തുപറമ്പ് കോടതി റിമാന്റ് ചെയ്തു.
അനധികൃതമായി 150 ലിറ്റർ വാഷ് സൂക്ഷിച്ച കേസിൽ 2020 ജൂൺ ആറിന് പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ കണ്ടെടുത്ത അബ്കാരി കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂൺ 12 ന് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജെ ജെ ആക്റ്റ്, ട്രൈബൽ ആക്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ പെട്ട് ഇയാൾ റിമാന്റിലാവുകയായിരുന്നു.
വ്യാഴാഴ്ച തലശ്ശേരി പ്രിൻസിപ്പിൽ അസി. സെഷൻസ് കോടതിയുടെ അനുമതിയോടെ പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലെത്തിയ എക്സൈസ് സംഘം , കേളകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രതീഷിനെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കൂത്തുപറമ്പ് സെഷൻസ് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം മേൽ അബ്കാരി കേസിൽ പ്രതിയായ ഇയാളെ ഇന്ന് കൂത്തുപറമ്പ് കോടതി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു. കോടതി ഇയാളെ ജൂലൈ 23 വരെ റിമാന്റ് ചെയ്ത് ഉത്തരവിട്ടു.