22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വരുന്നൂ, വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ‘ജി സ്യൂട്ട്‌
Kerala

വരുന്നൂ, വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ‘ജി സ്യൂട്ട്‌

പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി ജി സ്യൂട്ട്‌ (ഗൂഗിൾ വർക്ക്‌ സ്‌പേസ്‌ ഫോർ എജ്യുക്കേഷൻ) എന്ന പൊതു ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാകുന്നു. ഗൂഗിളിന്റെ സഹകരണത്തോടെയാണ്‌ കൈറ്റ്‌ പുതിയ പഠന മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിന്‌ രൂപം നൽകിയത്‌. ജൂൺ 30-ന്‌ കൈറ്റും ഗൂഗിൾ ഇന്ത്യാ ലിമിറ്റഡും ഇതുസംബന്ധിച്ച്‌ ധാരണാപത്രം ഒപ്പിട്ടു.

ആദ്യം വി.എച്ച്‌.എസ്‌.ഇ. ക്ലാസുകളിലാണ്‌ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം പരീക്ഷിക്കുക. പൈലറ്റ്‌ പ്രവർത്തനമെന്ന നിലയിൽ ഓരോ ജില്ലയിലെയും രണ്ട് സ്കൂളുകളിലെ അധ്യാപകർക്ക്‌ ആദ്യം പരിശീലനം നൽകും. പിന്നീട്‌ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകും. പരിശീലന മൊഡ്യൂളുകളും കൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്.ജി സ്യൂട്ട്‌-ഇങ്ങനെ എല്ലാ സർക്കാർ/എയ്‌ഡഡ്‌/ അൺഎയ്‌ഡഡ്‌ സ്കൂളുകളിലെയും അധ്യാപകർക്കും കുട്ടികൾക്കും ഇൗ പ്ലാറ്റ്‌ഫോമിൽ പ്രത്യേക ലോഗിൻ സൗകര്യമുണ്ടായിരിക്കും. kiteschool.in എന്ന പൊതു ഡൊമെയിനിന്‌ കീഴിലാകും ഇത്‌. ഇതിൽ അധ്യാപകരുടെയോ കുട്ടികളുടെയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്‌ക്കേണ്ട ആവശ്യമില്ല. പുറത്തുള്ളവർക്ക്‌ പ്ലാറ്റ്‌ഫോമിൽ കയറാനാകാത്ത വിധം ഓൺലൈൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌.

ക്ലാസുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും കുട്ടികളുടെ ഗ്രൂപ്പ്‌ ഉണ്ടാക്കാനാകും. എടുക്കുന്ന ക്ലാസുകൾ റെക്കോഡ്‌ ചെയ്യപ്പെടും. ഇതിന്റെ ലിങ്ക്‌ കുട്ടികൾക്ക്‌ ലഭ്യമാക്കും. കുട്ടികൾക്ക്‌ സംശയനിവാരണത്തിനും അസൈൻമെന്റുകൾ നൽകാനും സൗകര്യമുണ്ട്‌. പ്ലാറ്റ്‌ഫോമിലെ ക്ലാസ്‌ റൂമിനകത്ത്‌ കുട്ടികൾ അപ്‌ലോഡുചെയ്യുന്ന പ്രവർത്തനങ്ങൾ അധ്യാപകർക്ക്‌ ഓൺലൈനായി മൂല്യനിർണയം നടത്താനാകും.

Related posts

നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല.

Aswathi Kottiyoor

ക്ലബ്‌ഫുട്ട്‌ പ്രത്യേക ക്ലിനിക്കുകൾ ജനുവരിമുതൽ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox