രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തി.
കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചത്.