സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംസ്ഥാനത്തെ സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. മലപ്പുറം ക്രൈം എസ്.പി കെ.വി സന്തോഷ് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. മുന്‍പ് നടന്ന തട്ടിക്കൊണ്ടുപോകല്‍ അനുബന്ധ കുറ്റകൃത്യങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് എസ്.പി എസ്.ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സ്വര്‍ണക്കടത്തുകള്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് കൂടുതല്‍ നടക്കുന്നത്. എന്നാല്‍ വിമാനത്താവളം പോലിസിന്റെ അധികാര പരിധിയില്‍ വരാത്തതിനാല്‍ അതിനു പുറത്തു നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാകും ക്രൈംബ്രാഞ്ച് അന്വേഷണം. നിലവില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. അതിനാല്‍ പ്രത്യേക ഏതെങ്കിലും സംഭവത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ല. മലബാര്‍ മേഖല കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ സ്വര്‍ണക്കടത്തു കേസുകള്‍ കൂടുതലുള്ളത് എന്നതിനാലാണ് മലപ്പുറം എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയതെന്നാണ് വിവരം….
previous post