കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലാ അടിസ്ഥാനത്തിലാകും കണക്കുകൾ പ്രസിദ്ധപ്പെടുത്തുക. കോവിഡ് മരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചവയാകും പട്ടികയിലുണ്ടാവുക.
പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായ പരാതികൾ നൽകാവുന്നതും അവ പരിശോധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 13500 ഏറെ മരണങ്ങളുടെ പട്ടികയാണ് പ്രസിദ്ധപ്പെടുത്തുന്നത്. സുതാര്യമായാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും.
സർക്കാരിന് മൂടിവയ്ക്കാനൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി വീണാ ജോർജ് പറഞ്ഞു.