25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ
Kerala

മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ

ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും (ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ) ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ചും (ഐ​​​സി​​​എം​​​ആ​​​ർ) മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

ജി​​​ല്ലാ​​​ത​​​ല വി​​​കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. റി​​​യ​​​ൽ ടൈം ​​​എ​​​ൻ​​​ട്രി സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​തി​​​ലു​​​ള്ള​​​ത്. മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ൽനി​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ ഓ​​​ണ്‍​ലൈ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ മ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ളി​​​ച്ചു​​​വ​​​യ്ക്കേ​​​ണ്ട കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​ക്കാ​​​ർ കു​​​റ​​​ച്ചു​​​കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം ഡോ​​​ക്ട​​​ർ​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത്. മ​​​രി​​​ക്കു​​​ന്ന പ​​​ല​​​രു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​രു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​ള്ള ക​​​ണ​​​ക്കും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ മ​​​ര​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ക​​​ണ​​​ക്കും യോ​​​ജി​​​ച്ചു പോ​​​കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണു ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വാ​​​ദം. കോ​​​വി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണ​​​ക്കി​​​ലെ പു​​​തി​​​യ വി​​​വാ​​​ദ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​വും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മു​​​ന്നോ​​​ട്ടു വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ന്ത്രി, ഏ​​​തെ​​​ങ്കി​​​ലും ഒ​​​റ്റ​​​പ്പെ​​​ട്ട മ​​​ര​​​ണം വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

Aswathi Kottiyoor

“കെ കെ ശൈലജ ലോകമാകെയുള്ള മലയാളികൾക്ക്‌ അഭിമാനം’; പ്രശംസിച്ച്‌ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്‌ വെയിൽസ്‌ മുൻ പ്രതിപക്ഷ നേതാവ്‌

Aswathi Kottiyoor

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox