കേളകം:ചെട്ടിയാംപറമ്പ് തുള്ളലിലെ തത്തുപാറ ബിജുവിന്റെ 10 ദിവസം പ്രായമായ 300 ലധികം കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്.
വ്യാഴാഴ്ച രാവിലെ ഏട്ട് മണിയോടെ കോഴിഫാമില്‍ നിന്ന് ശബ്ദം കേട്ട് ബിജു ഇറങ്ങി വന്നപ്പോള്‍ മൂന്ന് തെരുവ് നായ്ക്കള്‍ ഫാമിനുള്ളില്‍ കടന്ന് കോഴിക്കുഞ്ഞുങ്ങളെ തിന്നുന്ന കാഴ്ചയാണ് കണ്ടത്.
തുടര്‍ന്ന് തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും അപ്പോഴേക്കും ഫാമിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. 1200 കോഴിക്കുഞ്ഞുങ്ങളെയാണ് ഇട്ടത്.അതില്‍ 300 ലധികം കോഴിക്കുഞ്ഞുങ്ങളെ കൊന്നു. പരിക്കേറ്റ ബാക്കിയുള്ളവയും ചത്തു തുടങ്ങുമെന്ന് ബിജു പറഞ്ഞു. തെരുവുനായകള്‍ കൂടിന്റ നെറ്റ് കടിച്ച് മുറിച്ച് അകത്ത് കയറുകയായിരുന്നു.
previous post