കേളകം : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കേളകം ബസ് സ്റ്റാൻഡിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി. കേളകം കൃഷി ഓഫീസർ കെ ജി സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട്, അസി. കൃഷി ഓഫീസർ എം ആർ രാജേഷ് എന്നിവർ സംസാരിച്ചു.
പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റം, കർഷകർ വികസിപ്പിച്ചെടുത്ത തൈകളുടെ പ്രദർശനവും വിൽപ്പനയും, വിവിധതരം നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും, കേരള കർഷകൻ മാസിക അംഗത്വ വാരാചരണം, വിള ഇൻഷുറൻസ് ദിനം ആചരിക്കൽ, അലങ്കാര മത്സ്യങ്ങൾ വിൽപ്പനയും പ്രദർശനവും, മത്സ്യങ്ങളുടെ പ്രദർശനവും വിൽപനയും (ജീവനുള്ളത്) എന്നിവ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജൂലൈ 2 വെള്ളിയാഴ്ച വരെ ഞാറ്റുവേല ചന്ത പ്രവർത്തിക്കും.