28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഡ് പ്രതിസന്ധി: ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് ഒരു ലക്ഷം രൂപ വരെ സബ്‌സിഡി
Kerala

കോവിഡ് പ്രതിസന്ധി: ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് ഒരു ലക്ഷം രൂപ വരെ സബ്‌സിഡി

കേരളത്തിലെ ഭിന്നശേഷിക്കാർക്ക് കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്രമായ പലിശനിരക്കിൽ പത്ത് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകും. കോർപ്പറേഷൻ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.hpwc.kerala.gov.in , 0471-2347768, 0471-2347156, 7152, 7153, 9446313975.

Related posts

മലയാളിയായ 8 വയസ്സുകാരി ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ചുമരിച്ചു; തളിച്ചത് വീട്ടുടമ.

Aswathi Kottiyoor

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Aswathi Kottiyoor

ഉളിയിൽ സബ്‌ റജിസ്‌ട്രാർ ഓഫീസ്‌ ഇരിട്ടിയെന്ന്‌ മാറ്റി ഉത്തരവായി

Aswathi Kottiyoor
WordPress Image Lightbox