കൊട്ടിയൂര്‍: കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വന്യമൃഗശല്യത്തിനെതിരെ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. കുരങ്ങു ശല്യം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് മലയാംപടി പോലുള്ള പ്രദേശത്തുളളത്.കൂടാതെ ഓടംതോട് പ്രദേശത്തെ കാട്ടാന പോലുള്ള വന്യമൃഗ ആക്രമണങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും ആവിശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത് . വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.പ്രതിഷേധ ധര്‍ണ ഡി സി സി ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്തംഗവുമായ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ടി. മാലത്ത് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി പി.സി രാമകൃഷ്ണന്‍ , കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം , കണിച്ചാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്താഷ് പെരെപ്പാടന്‍, കെ.പ്രമോദ്, പഞ്ചായത്തംഗങ്ങളായ ജോജന്‍ എടത്താഴെ, സുരഭി റിജോ , സുരേഖ സജി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കേളകം പോലീസ് സ്ഥലത്തെത്തിയിരുന്നു.
previous post