21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മുന്‍ഗണന നിബന്ധന ഇല്ല, 18 വയസായ എല്ലാവര്‍ക്കും വാക്സിന്‍,ഉത്തരവിറങ്ങി
Kerala

മുന്‍ഗണന നിബന്ധന ഇല്ല, 18 വയസായ എല്ലാവര്‍ക്കും വാക്സിന്‍,ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷന്‍ സെന്ററുകളില്‍ പോയി ആരും തിരക്ക് കൂട്ടരുത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,45,572 പേര്‍ക്ക് വാക്സിന്‍ നല്‍കിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

സംസ്ഥാനത്തിന് 1,56,650 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസ് വാക്സിനും എറണാകുളത്ത് 61,150 ഡോസ് വാക്സിനും കോഴിക്കോട് 42,000 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീല്‍ഡ് വാക്സിനും 12,00,660 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.

Related posts

ബിനാലെക്ക് ഒരുങ്ങി കൊച്ചി; 13 വേദികൾ സ്ഥിതി ചെയ്യുന്നത് ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി വരെയുള്ള പ്രദേശങ്ങളിൽ; തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗം ചേർന്നു

Aswathi Kottiyoor

ബിഎസ്എൻഎൽ 4ജി കേരളത്തിൽ 4 ജില്ലകളിൽ.*

Aswathi Kottiyoor

കോവിഡ് പ്രിക്കോഷൻ ഡോസിന് 6 ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox