26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേ​ര​ളം ഐ​എ​സ് റി​ക്രൂ​ട്ടിം​ഗ് താ​വ​ളം; വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ഡി​​​ജി​​​പി ബെഹ്റ
Kerala

കേ​ര​ളം ഐ​എ​സ് റി​ക്രൂ​ട്ടിം​ഗ് താ​വ​ളം; വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ഡി​​​ജി​​​പി ബെഹ്റ

കേ​​​ര​​​ളം ഐ​​​എ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ റി​​​ക്രൂ​​​ട്ടിം​​​ഗ് താ​​​വ​​​ള​​​മാ​​​ണെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ഡി​​​ജി​​​പി​​​യു​​​ടെ ​ തു​​​റ​​​ന്നുപ​​​റ​​​ച്ചി​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന​​​ത്. ഡോ​​​ക്ട​​​ർ​​​മാ​​​ർ, എ​​​ൻ​​​ജി​​​നിയ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഇ​​​വി​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ഏ​​​തു രീ​​​തി​​​യി​​​ൽ തീ​​​വ്ര ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​ക്കി അ​​​ങ്ങോ​​​ട്ടേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാം എ​​​ന്നു​​​ള്ള​​​താ​​​ണ് അ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​രും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും ഇ​​​ങ്ങ​​​നെ പോ​​​കു​​​ന്ന​​​ത് ഗൗ​​​ര​​​വ​​​മാ​​യി കാ​​ണ​​ണം. ദി​​​വ​​​സേ​​​ന ല​​​ഭ്യ​​​മാ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ തു​​​റ​​​ന്നുപ​​​റ​​​യു​​​ന്ന​​​തെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​ൻ ഡി​​​ജി​​​പി​​​യാ​​​യി വ​​​ന്നശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു ഭീ​​​ക​​​രവി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​നു രൂ​​​പം ന​​​ൽ​​​കി. അ​​​വ​​​രു​​​ടെ ചി​​​ട്ട​​​യോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്ക് ആകൃ​​​ഷ്ട​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​നാ​​​യി. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും പൊ​​​തു​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ആ​​​രും അ​​​റി​​​യാ​​​ത്ത​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് തീ​​​വ്ര​​​വാ​​​ദി സം​​​ഘ​​​ങ്ങ​​​ളു​​​ടെ സ്ലീ​​​പ്പിം​​​ഗ് സെ​​​ല്ലു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല.
കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യാ​​​ണ് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ഭീ​​​ക​​​ര വി​​​രു​​​ദ്ധസ്ക്വാ​​​ഡി​​​നു രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി, കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി യോ​​​ജി​​​ച്ച് അ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ആ​​​രും പേ​​​ടി​​​ക്കേ​​​ണ്ട​​​തി​​​ല്ല.
ഇ​ത്ത​ര​ക്കാ​രെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സി​നു ക​ഴി​വു​ണ്ട്. സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രു​ടെ സ​ഹ​ക​ര​ണം ഇ​തി​നാ​യി പോ​ലീ​സി​നു ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ആരോഗ്യ ഇന്‍ഷുറന്‍സ്; പരിരക്ഷയില്ലാതെ 40 കോടി ജനങ്ങള്‍.

Aswathi Kottiyoor

ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം

Aswathi Kottiyoor
WordPress Image Lightbox