26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കോവിഡ് രണ്ടാം തരംഗത്തിൽ സഹായ ഹസ്തമായി കനിവ് 108 ആംബുലൻസുകൾ
Kerala

കോവിഡ് രണ്ടാം തരംഗത്തിൽ സഹായ ഹസ്തമായി കനിവ് 108 ആംബുലൻസുകൾ

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സൗ​​​ജ​​​ന്യ ആം​​​ബു​​​ല​​​ന്‍​സ് സേ​​​വ​​​ന​​​മാ​​​യ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ 69,205 ആ​​​ളു​​​ക​​​ള്‍​ക്ക് സേ​​​വ​​​നം ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ക്കം മു​​​ത​​​ല്‍ ത​​​ന്നെ മു​​​ന്‍​നി​​​ര പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​ണ് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​കള്‍.

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം നേ​​​രി​​​ടാ​​​നു​​​ള്ള ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളും അ​​​തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും സ​​​ജീ​​​വ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. മു​​​ന്‍​നി​​​ര കോ​​​വി​​​ഡ് പോ​​​രാ​​​ളി​​​ക​​​ളാ​​​യി 1500ഓ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച സേ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രേ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മാ​​​ര്‍​ച്ച് 25 മു​​​ത​​​ല്‍ ജൂ​​​ണ്‍ 25 വ​​​രെ​​​യു​​​ള്ള 92 ദി​​​വ​​​സ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം ആ​​​ളു​​​ക​​​ള്‍​ക്ക് സേ​​​വ​​​നം ല​​​ഭി​​​ച്ച​​​ത്. ഇ​​​വി​​​ടെ 10,471 ആ​​​ളു​​​ക​​​ള്‍​ക്ക് കോ​​​വി​​​ഡ് അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കാ​​​ന്‍ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍​ക്ക് ക​​​ഴി​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 6149, കൊ​​​ല്ലം 6556, പ​​​ത്ത​​​നം​​​തി​​​ട്ട 2362, ആ​​​ല​​​പ്പു​​​ഴ 1950, കോ​​​ട്ട​​​യം 4240, ഇ​​​ടു​​​ക്കി 2372, എ​​​റ​​​ണാ​​​കു​​​ളം 5549, തൃ​​​ശൂ​​​ര്‍ 5394, മ​​​ല​​​പ്പു​​​റം 7180, കോ​​​ഴി​​​ക്കോ​​​ട് 5744, വ​​​യ​​​നാ​​​ട് 3532, ക​​​ണ്ണൂ​​​ര്‍ 4188, കാ​​​സ​​​ര്‍​ഗോഡ് 3518 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ കോ​​​വി​​​ഡ് അ​​​നു​​​ബ​​​ന്ധ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​വ​​​രു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​വ​​​രെ വീ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്ന് കോ​​​വി​​​ഡ് കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്കും അ​​​വി​​​ടെ നി​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കും, കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കും മ​​​റ്റു​​​മാ​​​ണ് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം കൂ​​​ടു​​​ത​​​ലും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്ക് രോ​​​ഗി​​​ക​​​ളെ മാ​​​റ്റു​​​ന്ന​​​തി​​​നും 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി വ​​​രു​​​ന്നു.

Related posts

സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​

Aswathi Kottiyoor

കൈക്കൂലിക്കാരെ പൂട്ടാൻ സാഹചര്യത്തെളിവ്‌ മതി ; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

Aswathi Kottiyoor

സംസ്ഥാനത്ത് 53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 10ന്

Aswathi Kottiyoor
WordPress Image Lightbox