കേളകം: ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ,ടി വി ,ടാബ് എന്നിവ നല്‍കുന്നതിനായി ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പ0നത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുക, ഈ തീരുമാനത്തില്‍ അധ്യാപകരും നാട്ടുകാരും ഉറച്ച് നിന്നതോടെ ബിരിയാണി ചലഞ്ചിലേക്ക് വഴി മാറി.1000 ബിരിയാണി ചലഞ്ചാണ് പ്രതീക്ഷച്ചതെങ്കില്‍ 2250 ബിരിയാണി ഓര്‍ഡര്‍ വന്നതോടെ അധ്യാപകരും ,പി ടി എ അംഗങ്ങളും ,നാട്ടുകാരും ചേർന്ന് ഞായറാഴ്ച രാവിലെ തന്നെ ബിരിയാണി തയ്യാറാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ചു നല്‍കി. ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന തുക കുട്ടികളുടെ പ0ന സൗകര്യങ്ങള്‍ക്ക് നല്‍കുമെന്ന് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.കെ കുമാരി പറഞ്ഞു.കേളകം ഇല്ലിമുക്കിലെ വിനോദ് തത്തുപാറയുടെ വീട്ടിലായിരുന്നു ബിരിയാണി തയ്യാറാക്കിയത്. ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിര്‍വഹിച്ചു.പി ടി എ പ്രസിഡന്റ് ഷിജോ പി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ബിരിയാണി ആദ്യവില്‍പ്പന ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴി നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ മനോഹരന്‍ മരാടി, മദര്‍ പിടിഎ പ്രസിഡന്റ് അമ്പിളി വിനോദ് ,രാജേന്ദ്രന്‍ മാസ്റ്റര്‍, വിനോദ് തത്തുപാറ, പുഷ്പ ടീച്ചര്‍, പി.കെ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ബിരിയാണി ചലഞ്ച് വന്‍ വിജയമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പിടിഎ പ്രസിഡന്റ് ഷിജോ പി ചെറിയാന്‍ പറഞ്ഞു.