24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​ട്ട​പ്പാ​ടി​യി​ല്‍ നി​ന്നും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​കേ​ണ്ട അ​വ​സ്ഥ വ​രാ​ത്ത രീ​തി​യി​ല്‍ കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്‌​പെ​ഷ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്‌​പെ​ഷ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍, പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കോ​ട്ട​ത്ത​റ ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ല്‍ സ്‌​പെ​ഷ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കു​ന്ന കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് നി​ര്‍​മാ​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ്. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പു​റ​മെ ഭാ​വി​യി​ല്‍ ഇ​ത​ര രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും ഇ​ത് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും.

കോ​വി​ഡ് പ​രി​ശോ​ധ​ന ശാ​സ്ത്രീ​യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സി​ബി നാ​റ്റ് മെ​ഷീ​ന്‍ ന​ല്‍​കും. കൂ​ടാ​തെ, മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം അ​ട്ട​പ്പാ​ടി​യി​ല്‍ സ​ജ്ജ​മാ​ക്കും. ഇ​ത്ത​ര​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ടു​ത്ത ഒ​രു മാ​സ​ത്തി​ന​കം 100 ശ​ത​മാ​നം വാ​ക്‌​സി​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ഇ​തി​നാ​യി സം​വി​ധാ​ന​മു​റ​പ്പാ​ക്കും. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള 82 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലേ​ക്ക് വാ​ക്‌​സി​ന്‍ എ​ത്തു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​താ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ത​ന്നെ പൊ​തു​ജ​നാ​രോ​ഗ്യ​വും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ള്‍, സ്ത്രീ​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​താ​ണ്.

ശി​ശു മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും. ശി​ശു​മ​ര​ണ നി​ര​ക്കി​ലെ കു​റ​വ് നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ്റു​വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കും. പ്ര​ത്യേ​കി​ച്ച്, ഗ​ര്‍​ഭി​ണി​ക​ളു​ടെ പോ​ഷ​കാ​ഹ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഹാ​ര ശീ​ല​ങ്ങ​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഏ​റെ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ത്ത് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Related posts

കോവിഡ്; ആദ്യ ഡോസ് വാക്സിനേഷൻ 90% .

Aswathi Kottiyoor

സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സു​ക​ൾ ഇ-​ഓ​ഫീ​സു​ക​ളാ​യി

Aswathi Kottiyoor

മുഖ്യമന്ത്രി ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox