24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരദ്ധ ദിനം ആചരിച്ചു. സംവിധായകന്‍ ടീപേഷ് ടി മുഖ്യാതിഥിയായി.
കേളകം. ‘ലഹരിക്കെതിരേ നാം ഒറ്റക്കെട്ടായി’ എന്ന മുദ്രാവാക്യമുയര്‍ത്തി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലോക ലഹരി വിരുദ്ധ ദിനം ഓണ്‍ലൈനായി ആചരിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അന്‍സാരി ബീഗു ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ സംവിധായകന്‍ ദീപേഷ് ടി മുഖ്യാതിഥിയായിരുന്നു. ലഹരി വസ്തുക്കളോടല്ല, ജീവിതത്തോടാണ് നമുക്ക് ലഹരി തോന്നേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു ആമുഖഭാഷണം നടത്തി. കുമാരി അന്‍വിത കെ എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു. ഇവാന്‍ഞ്ചലിന്‍ റോസ് സ്വാഗതവും ജൂഡിത്ത് മാത്യു നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ക്ളബ്ബ് കണ്‍വീനര്‍ ഫാ. എല്‍ദോ ജോണ്‍, അധ്യാപകരായ ദീപ മരിയ ഉതുപ്പ്, അനൂപ് കുമാര്‍, സനില എന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു.

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്റ്റര്‍ റിമാന്റില്‍

Aswathi Kottiyoor

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

Aswathi Kottiyoor
WordPress Image Lightbox