സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അതേസമയം ഞായറാഴ്ച ആരാധനാലായങ്ങളിൽ പ്രാർഥന നടത്താൻ അനുമതി നൽകിയിട്ടുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരുസമയം 15 പേര്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഇതു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനമായ ഞായാറാഴ്ചയും തുടരും.
കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ തീരുമാനിക്കും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.