കോവിഡ് ചികിത്സയ്ക്കും മരിച്ചവരുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഈ ഇളവ് നല്‍കുക.
തൊഴിലുടമ ജീവനക്കാര്‍ക്കോ ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്കുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നല്കുന്ന ധനസഹായത്തേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഈ തുക പത്തുലക്ഷത്തില്‍ കൂടരുത്.
അതേസമയം, പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടി. ജൂണ്‍ 30ന് ആയിരുന്നു ഇതിന്റെ അവസാന തീയത്. ഇത് സെപ്റ്റംബര്‍ വരെ നീട്ടി.