24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • രാജ്യത്ത്‌ രോഗികൾ കൂടുന്നു; ആശങ്കയും ; മൂന്നാംതരംഗം നേരിടാൻ കേന്ദ്ര പാക്കേജ്‌.
Kerala

രാജ്യത്ത്‌ രോഗികൾ കൂടുന്നു; ആശങ്കയും ; മൂന്നാംതരംഗം നേരിടാൻ കേന്ദ്ര പാക്കേജ്‌.

കോവിഡ്‌ രണ്ടാംതരംഗത്തിന്റെ തീവ്രത കുറഞ്ഞെന്ന ആശ്വാസത്തിനിടയിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായത്‌ ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത്‌ കുറച്ച്‌ ദിവസമായി രോഗികളുടെ എണ്ണം കൂടുകയാണ്‌. ഈ മാസം 21 വരെ രോഗികൾ ക്രമേണ കുറഞ്ഞുവന്നിരുന്നു. 21ന്‌ അത്‌ 42,683 ആയി. എന്നാൽ, പിന്നീട്‌ എണ്ണം ക്രമേണ വർധിക്കാൻ തുടങ്ങി. 22ന്‌ 50,817ഉം 23ന്‌ 54,309ഉം രോഗികളായി ഉയർന്നു.

മഹാരാഷ്ട്രയിൽ 21ന്‌ 6270 രോഗികളായിരുന്നത്‌ 23ന്‌ 10,066 ആയി. ആന്ധ്രപ്രദേശിൽ 21ന്‌ 2620 രോഗികളാണുണ്ടായിരുന്നത്‌. 23ന്‌ ഇത്‌ 4684 ആയി ഉയർന്നു. വലിയ രീതിയിൽ കുറഞ്ഞ ഡൽഹിയിലും പഞ്ചാബിലും രോഗികൾ വർധിച്ചു.മൂന്നാംതരംഗത്തിന്‌ സാധ്യതയുണ്ടെന്നും 12 മുതൽ 16 ആഴ്‌ചയ്‌ക്കുള്ളിൽ അത്‌ പിടിമുറുക്കാമെന്നും ഡൽഹി എയിംസ്‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഡെൽറ്റ പ്ലസ്‌ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികളിലെ ചെറിയ വീഴ്‌ചയ്‌ക്കുപോലും വലിയ വില കൊടുക്കേണ്ടിവരുമെന്ന്‌ വിദഗ്‌ധർ പറയുന്നു.

മൂന്നാംതരംഗം 
നേരിടാൻ കേന്ദ്ര പാക്കേജ്‌
മൂന്നാംതരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ 20,000 കോടിയുടെ അടിയന്തര പാക്കേജ്‌ തയ്യാറാക്കുന്നതായി റിപ്പോർട്ടുണ്ട്‌. ആരോഗ്യ, ധനമന്ത്രാലയങ്ങൾ പാക്കേജ്‌ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്‌. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. മൂന്നാംതരംഗം നേരിടാൻ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന്‌ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും സർക്കാരിനോട്‌ അന്വേഷിച്ചിരുന്നു. തയ്യാറെടുപ്പുകൾ ഇല്ലാത്തതിനാൽ സർക്കാരിനെതിരെ വിമർശം പൊതുമണ്ഡലത്തിലും ശക്തമാണ്‌. ഈ സാഹചര്യത്തിലാണ്‌ പാക്കേജ്‌ ഒരുക്കുന്നത്‌.

വാക്‌സിൻ ഗർഭിണികൾക്കും 
സുരക്ഷിതമെന്ന്‌ ഐസിഎംആർ
കോവിഡ്‌ വാക്‌സിൻ ഗർഭിണികൾക്ക്‌ നൽകാമെന്ന്‌ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ഗർഭിണികൾക്ക്‌ വാക്‌സിൻ പ്രയോജനപ്രദമാണ്‌. ഗർഭിണികൾക്ക്‌ വാക്‌സിൻ നൽകാനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കും. കുട്ടികൾക്ക്‌ ഒരു രാജ്യം മാത്രമേ നിലവിൽ വാക്‌സിൻ നൽകുന്നുള്ളൂ. ഇന്ത്യയിൽ 12–-18 വയസ്സ്‌ പ്രായക്കാരിൽ വാക്‌സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്‌. സെപ്‌തംബറോടെ ഫലങ്ങൾ പുറത്തുവരും.

കോവിഡ്‌ രണ്ടാം തരംഗത്തിൽ ഗർഭിണികളെയും മുലയൂട്ടുന്നവരെയും കൂടുതലായി ബാധിച്ചുവെന്ന്‌ ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒന്നാം തരംഗത്തിൽ ഗർഭിണികളിൽ മരണനിരക്ക്‌ 0.7 ശതമാനമായിരുന്നത്‌ രണ്ടാം വ്യാപനത്തിൽ 5.7 ശതമാനമായി ഉയർന്നു. രോഗബാധയിലും രണ്ടാം വ്യാപനത്തിൽ വർധനയുണ്ടായി.

Related posts

6 വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായത് 828 പൊലീസുകാർ; കൂടുതൽ ആലപ്പുഴയിൽ

Aswathi Kottiyoor

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15നു ​തു​ട​ങ്ങും

Aswathi Kottiyoor

ജില്ലാ പഞ്ചായത്തിന്റെ എ ബി സി സെന്റർ നാലിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും*

Aswathi Kottiyoor
WordPress Image Lightbox