26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ചെങ്ങോത്ത് കുഞ്ഞിനെ മര്‍ദിച്ച സംഭവം: പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു
Kelakam

ചെങ്ങോത്ത് കുഞ്ഞിനെ മര്‍ദിച്ച സംഭവം: പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു

കണിച്ചാര്‍: ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ അമ്മയുടെ ആണ്‍ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു. ആറളം ഫാമില്‍ താമസിക്കുന്ന കുഞ്ഞിന്റെ അച്ഛന്‍ പട്ടികജാതി,പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് കേളകം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് കേസ് എടുത്തത്.
ബാലനീതി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വകുപ്പുകള്‍ക്ക് പുറമെയാണ് പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തത്.
കുഞ്ഞിന്റെ അമ്മ രമ്യയുടെ സുഹൃത്ത് രതീഷിനെതിരെയാണ് ഈ വകുപ്പുകള്‍ കൂടി ചുമത്തിയത്.പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ജൂണ്‍ 13 ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം

Related posts

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor

ദ ഫൂട്ട് സ്പോട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox