27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പ്രതിഷേധ വാഹന ചങ്ങലയുമായി ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും
Kerala

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പ്രതിഷേധ വാഹന ചങ്ങലയുമായി ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും

കണ്ണൂര്‍: തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന പരിദേവനവുമായി സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും അന്തിമ സമരത്തിനൊരുങ്ങുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ പൂര്‍ണമായും തകര്‍ന്ന ടൂറിസ്റ്റ് വാഹനമേഖലയെ കരകയറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി റോഡരികില്‍ വാഹന പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂണ്‍ 29ന് വൈകുന്നേരം അഞ്ചരയ്ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയോരത്താണ് സമര പരിപാടി.
കൊ വിഡ് പ്രതിസന്ധിയിലായ വാഹന ഉടമകളുടെ വായ്പ കര്‍ണ് മെയ് അഞ്ചിലെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേള്‍ പ്രകാരമുള്ള രണ്ടു വര്‍ഷ കാലത്തേക്ക് പലിശരഹിത. മൊറോട്ടറിയാം അനുവദിക്കുക, പ്രതിസന്ധി സമയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഉടമകളുടെ കിടപ്പാടം ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുക, ഡിസല്‍ സബ്‌സിഡി അനുവദിക്കുക, കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റ് വാഹനങ്ങളെ ടുറിസത്തിന്റെ ഭാഗമായി അംഗീകരിക്കുക, റോഡ് നികുതി മാര്‍ച്ച്‌ 2022 വരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്ന തെന്ന് ഓപ്പറേറ്റേഴ്‌സ് അസോ.ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് നികേഷ് കാളിയത്ത്, സെക്രട്ടറി അസ്ലം ,നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഒരു വർഷം ഇളവ്

Aswathi Kottiyoor

അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

തൃശൂർ പൂരം കൊടിയേറ്റം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox