പഠന ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കെ എസ് ടി എ യുടെ വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കെ എസ് ടി എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ മാസ്റ്റർ,സംസ്ഥാന പ്രസിഡന്റ് ബി. വേണുഗോപാൽ മാസ്റ്റർ ,അഡ്വ. ജയദേവൻ,സി.എസ്. ശ്രീജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.