23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ജില്ലയില്‍ പറളി, പിരായിരി എന്നീ പഞ്ചായത്തുകളില്‍ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വൈദ്യു മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. -രാജ്യത്ത് നിലവില്‍ 48 ഡെല്‍റ്റ പ്ലസ് കേസുകള്‍; കേരളത്തിലും തമിഴ്നാട്ടിലുമുള്‍പ്പെടെ സാന്നിധ്യം

ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ വാക്‌സിനേഷന്‍ കൂട്ടണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് നടത്താന്‍ ജില്ല പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ഷാഫി പറമ്ബില്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡിഎംഒ ഡോ. കെ പി റീത്ത, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

വൈഎംസിഎ അഖിലലോക പ്രാര്‍ഥനാ വാരാചരണം 14 മുതല്‍ 20 വരെ

Aswathi Kottiyoor

*ഇന്നു ലോക പാമ്പ് ദിനം: ‘സർപ്പ’ വഴിതുറന്നു; ഒന്നര വർഷത്തിനിടെ വനത്തിലെത്തിയത് 13,635 പാമ്പുകൾ.*

Aswathi Kottiyoor

ഇന്ന് മഹാനവമി; ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങൾ.*

Aswathi Kottiyoor
WordPress Image Lightbox