കീഴ്പ്പള്ളി: പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താത്കാലിക ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ രാവിലെ 10 മുതല്‍ 11 വരെ നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ആവശ്യപ്പെടുന്ന അംഗീകൃത യോഗ്യതയുള്ളളവര് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വ്യക്തമായ ബയോഡാറ്റ phckply@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ, ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യുക. ഒഴിവുകള്‍ : ഡോക്ടര്‍ (2), നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് (ബ്ലോക്ക് പദ്ധതി), ലാബ് അറ്റന്‍ഡര്‍, ദന്തല്‍ അറ്റന്‍ഡര്‍ (എച്ച്എംസി) (എല്ലാറ്റിലും ഓരോ ഒഴിവ്). കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ : 8921472740.