24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം
Kelakam

അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം

കേളകം : ആറളം വന്യജീവി സങ്കേതം , പുനരധിവാസ മേഖല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച തൂക്കുപാലത്തി ൻറ ഇരുമ്പ് റോപ്പിന് ബലക്ഷയം സംഭവിച്ച് പാലം ഒരുഭാഗത്തേക്ക് ചെരിഞ്ഞു . കഴിഞ്ഞവർഷം ചെരിഞ്ഞ പാലത്തിലൂടെ പുഴ കടക്കുന്നതിനിടയിൽ വീണ് ഒരാൾ മരിച്ചിരുന്നു . വർഷങ്ങൾക്ക് മുമ്പും പാലത്തിൽ നിന്ന് പുഴയിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു . കഴിഞ്ഞ പ്രളയകാലത്ത് രണ്ടുതവണ തകർന്ന വളയഞ്ചാൽ തൂക്കുപാലം ഇക്കുറിയും അപകടഭീഷണി ഉയർത്തുകയാണ്. ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് യാത്ര ചെയ്യുന്നത് . ലക്ഷങ്ങൾ മുടക്കി ഗ്രാമപഞ്ചായത്തും ആദിവാസി പുനരധിവാസ മിഷനും ചേർന്ന് പുനർനിർമിച്ചശേഷമാണ് വീണ്ടും അപകടഭീഷണിയിലായത് വെള്ളം കുറവായ സമയങ്ങളിൽ പുഴ കടന്നാണ് കൂടുതൽ പേരും യാത്രചെയ്തിരുന്നത് . എന്നാൽ , പുഴയിൽ വെള്ളം ഉയർന്നതിനാൽ പുഴ കടക്കാൻ സാധിക്കുന്നില്ല . ആറളം ഫാമിലെ തൊഴിലാളികളും ആദിവാസികളുമാണ് പാലം കൂടുതലായി ആശ്രയിക്കുന്നത് . നബാർഡിന്റെ അടിസ്ഥാനസൗകര്യ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി വളയഞ്ചാലിൽ പുതിയ കോൺക്രീറ്റ് പാലം നിർമാണം ആരംഭിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു . എന്നാൽ , നിർമാണം സ്തംഭിച്ചിരിക്കുകയാണ് . പാലത്തിന്റെ ഒരു തൂണിന്റെ നിർമാണത്തിന് സ്വകാര്യവ്യക്തിയിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നത് ഇതുവരെ പൂർത്തിയായിട്ടില്ല .അനുബന്ധ റോഡിന്റെ നിർമാണവും ഇതോടൊപ്പം പ്രതിസന്ധിയിലാണ് .
തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നാട്ടുകാർക്ക് അഞ്ചുകിലോമീറ്ററോളം അധികം സഞ്ചരിച്ചുവേണം മറുകര എത്താൻ . ഇത് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയാസങ്ങളും ഉണ്ടാക്കും . കൂടാതെ ആറളം വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രക്കാർക്കും ദുരിതമാകും . വനംവകുപ്പിന്റെയും ആദിവാസി പുനരധിവാസ മിഷൻറയും സഹായത്തോടെ തൂക്കുപാലം ബലപ്പെടുത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Related posts

🛑🛑പുതുവൽസരം പിറക്കുമ്പോൾ ഓപ്പൺ ന്യൂസ് ഒരുക്കുന്നു നിങ്ങൾക്കായി സന്തോഷ നിമിഷങ്ങൾ🛑🛑

Aswathi Kottiyoor

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor

കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

Aswathi Kottiyoor
WordPress Image Lightbox