ഇരിട്ടി:തൊഴിലുറപ്പില്‍ ജാതിതിരിച്ച് കൂലി നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും മറ്റു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും കെ എസ് കെ ടി യു – പി കെ എസിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം പി പി അശോകന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പി കെ എസ് ഏരിയാസെക്രട്ടറി കെ സി രാജന്‍ അധ്യക്ഷത വഹിച്ചു. ടി പി അനിതകുമാരി, ആര്‍ കെ ഷൈജു, മനോഹരന്‍ കൈതപ്രം തുടങ്ങിയവര്‍ സംസാരിച്ചു.