സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഫയല്‍തീര്‍പ്പാക്കല്‍ നടപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വകുപ്പിലും ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള എന്‍ജിഒ യൂണിയന് സംഘടിപ്പിച്ച വെബിനാറില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ നയങ്ങള്‍ ഉണ്ടാക്കുന്നു. ആ നയങ്ങള്‍ നടപ്പാക്കേണ്ടവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് തലംമുതല്‍ താഴേത്തട്ടു വരെ ഒന്നിലേറെ തവണ ഫയല്‍ അദാലത്ത് നടപ്പാക്കിയിരുന്നു.
ഒരു വകുപ്പിലും ഫയല്‍ കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഓഫീസുകളിലെ .ജീവനക്കാര്‍ തമ്മില്‍ മികച്ച സഹകരണം ഉണ്ടാവണം. ഒരു ഓഫീസില്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ഇല്ല എന്ന കാരണത്താല്‍ ജനസേവനം മുടങ്ങാന്‍ പാടില്ല. എവിടെ ഇരുന്നും സര്‍ക്കാര്‍ സംവിധാനം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.