24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: വ്യാഴാഴ്ച മുതല്‍ പുതിയ ഇളവുകള്‍
Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: വ്യാഴാഴ്ച മുതല്‍ പുതിയ ഇളവുകള്‍

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. 15 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയതായി 3 ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. തുറന്നാല്‍ തന്നെ രണ്ടു വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി നല്‍കൂ. ടി വി സീരിയല്‍ ഇന്‍ഡോര്‍ ചിത്രീകരണം വ്യാഴാഴ്ച മുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Related posts

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച്‌ എയര്‍ ഇന്ത്യ

Aswathi Kottiyoor

ക്രിപ്‌റ്റോകറൻസി നിരോധിക്കുമോ?; ബില്ല് പാർലമെന്റിൽ.

Aswathi Kottiyoor

ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക്

Aswathi Kottiyoor
WordPress Image Lightbox