25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി
Iritty

ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി

ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ ഫലവൃക്ഷ തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായി . തെങ്ങ് , മാവ് , പ്ലാവ് , നെല്ലി , റംബൂട്ടാൻ തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങളും കൂവളം , താന്നി, ഉങ്ങ് , അശോകം തുടങ്ങിയ വിവിധ ഔഷധ സസ്യങ്ങളുമാണ് നട്ടു പിടിപ്പിക്കുന്നത്. ഇതിന്റെ ഉദ്‌ഘാടനം ക്ഷേത്രമുറ്റത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ തെങ്ങിൻ തൈ കൈമാറിക്കൊണ്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. പ്രതാപൻ , ഭാരവാഹികളായ എം. സുരേഷ് ബാബു, കെ. കിഷോർ, ഇ.ജി. ശശിധരൻ, കെ.വി. രമേശൻ, കെ. നാരായണൻ , എം.പി. രവീന്ദ്രൻ , ഹരീന്ദ്രൻ പുതുശ്ശേരി, പി. ആർ. ഉണ്ണികൃഷ്ണൻ എന്നിവർ തൈ നടീലിന് നേതൃത്വം നൽകി.

Related posts

ലോക ബാങ്ക് സഹായത്തോടെ ഇരിട്ടി നഗരസഭയിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്;പ്രാഥമിക നടപടി തുടങ്ങി

Aswathi Kottiyoor

പുന്നാട് വന്ദനത്തിൽ ആലച്ചേരി മേനച്ചോടി സ്കൂൾ റിട്ട. അദ്ധ്യാപകൻ ഓമനക്കുട്ടൻ അന്തരിച്ചു

Aswathi Kottiyoor

ഇരിട്ടി താലൂക്കിൽ അപകട സാധ്യാതാ മേഖല 22 ഇടങ്ങളിൽ – ക്യാമ്പ് തുറന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന

Aswathi Kottiyoor
WordPress Image Lightbox