കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആപ്പ് മുഖേന ആക്കിയതോടെ തട്ടിപ്പുകളും പെരുകുന്നു. അതേസമയം തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടുന്നതിനൊപ്പം ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ആദ്യം ഫോണ്‍ കോള്ഓണ്ലൈന് ഷോപ്പിംഗ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില ഫോണ്‍കോളുകള്‍ എത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി.
മുന്‍പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നെങ്കില്‍ സമീപകാലത്തിലായി ഇത് മലയാളത്തിലാണ് തട്ടിപ്പിനിരയായിട്ടുള്ളവര്ക്ക് ലഭിച്ചിട്ടുള്ളത്.
ആദ്യം ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയോ എന്ന് ഉറപ്പുവരുത്തുന്ന തട്ടിപ്പ് സംഘം ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാ ബമ്ബര്‍ സമ്മാനം ലഭിച്ചു എന്ന വ്യാജ സന്ദേശം നല്‍കും. മെഗാ ബന്പര്‍ സമ്മാനം എന്ന് കേള്‍ക്കുന്നതോടെ ഭൂരിഭാഗം പേരും ഈ ഓഫറില്‍