22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • നവ കേരള സൃഷ്ടിയുടെ പുതിയ ഘട്ടത്തിലേക്ക് നാം കടക്കുന്നു; ഇത് ഭാവി തലമുറയ്ക്കായുള്ള ഇടപെടല്‍: മുഖ്യമന്ത്രി.
Kerala

നവ കേരള സൃഷ്ടിയുടെ പുതിയ ഘട്ടത്തിലേക്ക് നാം കടക്കുന്നു; ഇത് ഭാവി തലമുറയ്ക്കായുള്ള ഇടപെടല്‍: മുഖ്യമന്ത്രി.

തിരുവനന്തപുരം> കേരള ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍ ഉണ്ടായി. അവ നേരിട്ടു , അതിജീവിച്ചു. ഒന്നിന് മുന്നിലും കേരളം തളര്‍ന്നില്ല. ആ അതിജീവനം സാധ്യമാക്കിയതില്‍ എന്‍ജിഒ യൂണിയനെ പോലുള്ള സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ‘നവകേരള സൃഷ്ടിയും സിവില്‍ സര്‍വ്വീസും’ എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നവകേരളം സൃഷ്ടിയുടെ പുതിയൊരു ഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. വികസനവും ക്ഷേമവുമാണ് ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇത് ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയണം. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമം വിപുലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പ്പാദനപരമായ ഒരു സമ്പത്ത്ഘടന ഇവിടെ സൃഷ്ടിക്കാനാകണം. അതിനുതകുന്ന വിധത്തില്‍ കേരളത്തിന്റെ സമ്പത്ത് ഘടനയെ വിജ്ഞാന സമ്പത്ത് ഘടനയായി പുതുക്കി പണിയുന്നതിന് കൃത്യമായ ഒരു പരിപാടിയാണ് ഇക്കുറി കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.

വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവയ്‌ക്കൊപ്പം അടിസ്ഥാന സൗകര്യം, വ്യവസായം , വിവരസാങ്കേതിക വിദ്യ എന്നിവ സമഗ്രമായി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മാര്‍ഗരേഖയുമായാണ് ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക ജനം സ്വീകരിച്ചത്.

പ്രളയ കാലത്തെ സാലറി ചലഞ്ചില്‍, എന്‍ജിഒ യൂണിയന്റേത്‌ മാതൃകാപരമായ പങ്കാളിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നവകേരളത്തിന് അടിത്തറ പാകാന്‍ കഴിഞ്ഞു. അത് യാഥാര്‍ഥ്യമാക്കണം. ഭാവി തലമുറയെ കരുതിയുള്ള ഇടപെടലാണത്. അഴിമതി മുക്തവും മതനിരപേക്ഷവുമായ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു.സിവില്‍ സര്‍വീസിന്റെ മധ്യനിര മാനേജ്‌മെന്റ് ശക്തിപ്പെടുത്താന്‍ കെഎസ്എസ് രൂപീകരിച്ചു.പുതിയ വകുപ്പുകളും ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു.

പിഎസ് സി വഴി റെക്കാര്‍ഡ് നിയമനങ്ങള്‍ കഴിഞ്ഞ തവണ നടന്നു. പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യം സംരക്ഷിക്കുകയും അത് സമയബന്ധിതമായി അനുവദിക്കുകയു ചെയ്തു. ചരിത്രത്തിലാധ്യമായി മാറ്റിവെച്ച വേതനം തിരികെ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി.ഇതാണ് ഇടതുപക്ഷ ജനകീയ ബദല്‍. കഴിഞ്ഞ തവണ അധികാരത്തില്‍ വരുമ്പോള്‍ സിവില്‍ സര്‍വീസിനെ ചൂഴ്ന്ന് നിന്നിരുന്ന അഴിമതി അടക്കമുള്ള പ്രവണത ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അത് വലിയ അളവോളം ഒഴിവാക്കാനായി. എന്നാല്‍ വളരെ ചെറിയ ന്യൂനപക്ഷം സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന പ്രവണതകളില്‍ ഏര്‍പ്പെടുന്നു.

ചിലര്‍ക്ക് എന്ത് വന്നാലും മാറില്ലെന്ന മനോഭാവമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഓഫിസ് സേവനങ്ങൾ ഓൺലൈനിൽ; നയരേഖ ഒക്ടോബർ 2ന്: മുഖ്യമന്ത്രി

Aswathi Kottiyoor

ലൈംഗികാതിക്രമക്കേസ്‌: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

Aswathi Kottiyoor

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്

Aswathi Kottiyoor
WordPress Image Lightbox