26.7 C
Iritty, IN
June 29, 2024
  • Home
  • Kerala
  • കെ.വൈ.സി തട്ടിപ്പുകള്‍ക്കെതിരേ കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം.
Kerala

കെ.വൈ.സി തട്ടിപ്പുകള്‍ക്കെതിരേ കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വിവിധ സേവന ദാതാക്കള്‍ കെ.വൈ.സി (Know your Customer ) വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. അതിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്.

പ്രധാനമായും ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും, മൊബൈല്‍ സേവന ദാതാക്കളുമാണ് കെ.വൈ.സി. വിവരങ്ങള്‍ ശേഖരിക്കുന്നത്. പക്ഷേ പല തട്ടിപ്പു സംഘങ്ങളും വ്യാജ ഇ-മെയില്‍, എസ്.എം.എസ്, ഫോണ്‍ കോളുകള്‍ എന്നിവ ഉപയോഗിച്ച് ഇത്തരത്തില്‍ ആള്‍ക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കെ.വൈ.സി. വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ മാത്രം ന്ല്‍കണമെന്നും പൊലീസ് അറിയിച്ചു.

ജനങ്ങള്‍ക്ക് ഇതിനെതിരേ സുരക്ഷാ മുന്‍കരുതലുകളും കേരള പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

സ്പാം കോളുകള്‍, ഇമെയിലുകള്‍, SMS- കള്‍ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.

ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ OTP, PIN നമ്പര്‍ എന്നിവ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.

ലിങ്കുകള്‍ മുഖേന ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ ഒരിക്കലും ബാങ്കിങ്/കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കരുത്. നിങ്ങളുടെ ഡോക്യുമെന്റ്‌സ് മോഷ്ടിക്കപ്പെട്ടേക്കാം.

KYC വെരിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ എന്ന പേരില്‍ തട്ടിപ്പുകാരന്‍ അയച്ചുതരുന്നത് സ്‌ക്രീന്‍ ഷെയര്‍ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്സസ്സ് അവര്‍ക്കു ലഭിക്കുകയും നിങ്ങള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക

തട്ടിപ്പുകാര്‍ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യാജ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു മാറ്റാനും സാധ്യതയുണ്ട്

സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ മുതലായവയില്‍ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങള്‍ / ഇമെയിലുകള്‍ തുടങ്ങിയവയിലെ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തേക്കാം.

വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്. അവ പേയ്‌മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .
ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

Related posts

വന്യജീവി ആക്രമണം: നഷ്ടപരിഹാരം മുടങ്ങിയിട്ട് 4 വർഷം

Aswathi Kottiyoor

കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox