നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം ജൂലൈ 12 മുതൽ ഓഗസ്റ്റ് 13 വരെ ചേരാൻ ധാരണ. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഗവർണറോടു ശിപാർശ ചെയ്യും. കോവിഡ് മൂന്നാം തരംഗത്തിന് ഒക്ടോബറോടെ സാധ്യതയുണ്ടെ ന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം നേരത്തേ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.