26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.
Kerala

സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ വരെ കേരളാ തീരത്തും ലക്ഷദീപിലും മണിക്കൂറിൽ 4050 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലയെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നും, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണമുണ്ടായ ശക്തമായ മഴയെതുടർന്നും സംസ്ഥാനത്തു ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ 19 ക്യാമ്പുകൾ നിലവിൽ തുടരുന്നുണ്ട്. അതിൽ 151 കുടുംബങ്ങളിലെ 580 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സ്ഥിരമായി തുടരുന്ന 5 ക്യാമ്പുകളിലായി 581 പേരുണ്ട്.
എല്ലാ ജില്ലയിലും താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. സംസ്ഥാനത്തു 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതിൽ 423080 ആളുകളെ ഉൾകൊള്ളാൻ കഴിയും.

Related posts

സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌

Aswathi Kottiyoor

ദേശ് ബന്ധു കോളേജ് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.എഫ് ജോ.സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അംജദ് അലി.

Aswathi Kottiyoor

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

WordPress Image Lightbox