തന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരിയും കുടുംബവും 5.08 ലക്ഷം രൂപ തട്ടിയെടുത്തതായി പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍ കെ രാജപ്പന്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ചീപ്പുങ്കല്‍ മഞ്ചാടിക്കരി ചെത്തുവേലില് വീട്ടില്‍ വിലാസിനി ഇവരുടെ ഭര്‍ത്താവ് കുട്ടപ്പന്, മകന് ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായിട്ടാണ് പരാതി.
ഇദ്ദേഹത്തിന്റെ സഹോദരന് പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന് താമസിച്ചു വന്നിരുന്നത്. ഇരുകാലുകളും തളര്‍ന്ന് നടക്കുവാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെ റുവള്ളത്തില് കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചു വന്നിരുന്നത്. നവ മാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന വാര്‍ത്തയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായതും നാട്ടില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തിയതും.
കഴിഞ്ഞ ദിവസം തയ്വാനില് നിന്നും അവാര്‍ഡും ധനസഹായവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇങ്ങനെ വന്ന പണം സൂക്ഷിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹാ യത്തോടെ ഫെഡറല്‍ ബാങ്കിന്റെ കുമരകം ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങുകയായിരുന്നു ഇദ്ദേഹം.
കാലിന് സ്വാധീനമില്ലാത്തതിനാല്‍ സഹോദരി വിലാസിനെയും ചേര്‍ത്ത് ജോയിന്റ് അക്കൗണ്ട് തുടങ്ങുവാനും നോമിനിയായി ഇവരെ വയ്ക്കുവാനും ബാങ്ക് അധികൃതര്‍ നി ര്‍ദേശിച്ചു. ഇതനുസരിച്ച് ജോയിന്റ് അക്കൗണ്ട് തുടങ്ങുകയായിരുന്നു. പല സമയങ്ങളിലായി 21 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തുകയും ചെയ്തു.
എന്നാൽ രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കിൽ നിന്നു പണമെടുത്തതെന്നു വിലാസിനി പറഞ്ഞു. ലോക്ഡൗൺ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാൻ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നൽകുമെന്നും വിലാസിനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറഞ്ഞു.