കേളകം; മീശക്കവല വെണ്ടക്കുംചാലിലെ ചുമട്ട് തൊഴിലാളിയായ ജോഷി പി തുരുത്തേലിന്റെ വീട്ടിലെ കിണറ്റിലാണ് കടലിൽ തിരയടിക്കുന്നതിന് സമാനമായ രീതിയിൽ ശബ്ദത്തോടെ വെള്ളം ഇളകുന്നത്. 18 കോൽ താഴ്ചയുള്ള കിണറ്റിൽ ഇപ്പോൾ 8 കോലോളം വെള്ളമാണുള്ളത്. കിണറിന്റെ ഉള്ളിൽ 5 കോൽ താഴ്ചയിൽ 50 മീറ്ററോളം നീളമുള്ള ഗുഹ ഉണ്ടായിരുന്നതായും ഇതിലേക്ക് കനത്ത മഴയിൽ വെള്ളം ഇറങ്ങുന്നത് മൂലമാകാം ഇതെന്നും ജോഷി പറഞ്ഞു. ഇത് കിണർ ഇടിയാൻ കാരണമാവുമോ എന്ന ആശങ്കയിലാണ് ജോഷിയും കുടുംബവും.