ബാർ, ബിയർ പാർലർ, ബിവറേജസ് ഔട്ട്‌ലെറ്റ് എന്നിവ വ്യാഴാഴ്‌ചമുതൽ പ്രവർത്തിക്കും. ബാർ, ബിയർ പാർലർ എന്നിവയിൽ പകൽ 11 മുതൽ വൈകിട്ട് ഏഴുവരെ പാഴ്‌സലായാണ് വിൽപ്പന. ബിവറേജസ് ഔട്ട്‌ലെറ്റ് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കും. 20 ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് അനുമതി. ക്ലബ്ബിലെ ബാറിന് അനുമതിയില്ല. ശനിയും, ഞായറും കള്ളുഷാപ്പ് ഒഴികെയുള്ളവ തുറക്കില്ല. 320 ഔട്ട്‌ലെറ്റാണ് കേരളത്തിലുള്ളത്. ബാറുകളും ബിയർ പാർലറുകളും 900 വരും.
ബാറിലും ബിവറേജിലെ വിലതന്നെയായിരിക്കും. വിലവിവര പട്ടിക പ്രസിദ്ധീകരിക്കും. ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും കോവിഡ് മാനദണ്ഡം പാലിക്കണം. ഷോപ്പും പരിസരവും അണുവിമുക്തമാക്കണം. തിരക്കുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തും. സാമൂഹ്യ അകലം പാലിക്കാനായി അടയാളവും ബാരിക്കേഡും നിർമിക്കണം.