പേരാവൂര്‍:കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണു താല്‍ക്കാലിക ഷെഡ് തകര്‍ന്നു. വെള്ളര്‍വള്ളിയിലെ കല്ലിങ്കല്‍ അമ്മിണി അമ്മയുടെ താല്‍ക്കാലിക ഷെഡാണ് ബുധനാഴ്ച്ച 12 മണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു തകര്‍ന്നത്. അമ്മിണി അമ്മയും മകന്‍ രാജേഷും ഷെഡിന് സമീപത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു