28.9 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണ്; ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ല: രമ്യാ ഹരിദാസിന് പിന്തുണയുമായി കെ. സുധാകരൻ.
Thiruvanandapuram

ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണ്; ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ല: രമ്യാ ഹരിദാസിന് പിന്തുണയുമായി കെ. സുധാകരൻ.

തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

‘സിപിഐഎമ്മില്‍ നിന്നും ഇതൊരു അത്ഭുതമായി എനിക്ക് തോന്നുന്നില്ല. ഇതിന് മുമ്പും രമ്യാ ഹരിദാസ് എംപിക്കെതിരെ വളരെ മോശമായി എത്രയോ തവണ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആര്. നടപടിയെടുക്കണമെന്ന് വളരെ കര്‍ക്കശമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ കഴിയില്ല.’ കെ സുധാകരന്‍ എംപി പറഞ്ഞു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യാ ഹരിദാസ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെതുടർന്ന്
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു.

രമ്യാ ഹരിദാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ:

‘കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍.. ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?’

‘ആലത്തൂര് കയറിയാല്‍ കാലു വെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം. വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.’

Related posts

മിനിമം ചാർജ് 10 രൂപ, വിദ്യാർഥികൾക്ക് 5; ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ.

Aswathi Kottiyoor

പൊലീസുകാർക്ക് വീട്ടിലെ വിശേഷദിവസങ്ങളിൽ ഇനി അവധി; റജിസ്റ്റർ സൂക്ഷിക്കും

Aswathi Kottiyoor

ജീവജാലകം രചനകൾ ക്ഷണിക്കുന്നു#

Aswathi Kottiyoor
WordPress Image Lightbox