27.1 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി….
Thiruvanandapuram

സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി….

തിരുവനന്തപുരം: സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി. രോഗ വ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം വരും. നിയന്ത്രണങ്ങളെ കുറിച്ചും ലോക്ഡൗൺ ഇളവുകളെ കുറിച്ചുമുള്ള കൂടുതൽ കാര്യങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിലവിലെ ലോക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽലോക്ഡൗൺ രീതി മാറ്റുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിലുള്ളത്. ഇത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ഡൗൺ പിൻവലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീൻ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് വാക്സീൻ ലഭിക്കുന്ന മുറയ്ക്ക് വാക്സീനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട്‌ അന്തരിച്ചു

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox