കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി. .കേളകം വ്യാപാര ഭവന് മുന്നില്‍ നടന്ന സമരംവ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്ജ്കുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുകിട വ്യാപാര മേഖലയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന കടയടപ്പ് നയം തിരുത്തുക,കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കുക,വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ വാടക ഇളവ് അനുവദിക്കുക, വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക,കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കുക, ലൈസന്‍സ്, തൊഴില്‍ നികുതി ഇളവ് അനുവദിക്കുക,ലോണ്‍ അടക്കുന്നതിന് മൊറട്ടോറിയം അനുവദിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ സമരം നടത്തിയതു . ബിനു കെ ആന്റണി, സ്റ്റാനി സ്ലാവോസ് ,ജോര്‍ജ് കുട്ടി വാത്യാട്ട്, സുരേഷ്, ഷാജി മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരി അംഗങ്ങളുടെ വീടുകളിലും ധര്‍ണ സമരം നടത്തി.